ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി (കെ.ഐ.സി) ദിക്റ് വാർഷികവും ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു. ഏപ്രിൽ 05 (വെള്ളി) വൈകീട്ട് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി അധ്യക്ഷത വഹിച്ചു. കെ.ഐ.സി കേന്ദ്ര ഉംറ വിങ് സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹകീം മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഹജ്ജ് , റമളാൻ നോമ്പ് എന്നിവ മനുഷ്യൻ്റെ ഹൃദയത്തെ സ്‌ഫുടമാക്കുകയും ദോഷങ്ങൾ പൊറുക്കാൻ കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.
ഈ വർഷം പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ച സംഘടനാ നേതാക്കളായ കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി നാസർ ചക്കരക്കല്ല്, അബ്ദുറസാഖ് തൃക്കരിപ്പൂർ, അബ്ദുസ്സമദ് കൂടത്തായി എന്നിവർക്കുള്ള ഹജ്ജ് യാത്രയപ്പ് വേദിയിൽ വെച്ച് നൽകി. തുടർന്ന് നടന്ന ഭക്തി സാന്ദ്രമായ പ്രാർത്ഥനക്ക് ഉസ്താദ് അമീൻ മുസ്‌ലിയാർ ചേകനൂർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും കേന്ദ്ര സർഗ്ഗലയ വിങ് സെക്രട്ടറി നാസർ കോഡൂർ നന്ദിയും പറഞ്ഞു. കേന്ദ്ര റിലീഫ് സെക്രട്ടറി സലാം പെരുവള്ളൂർ, മറ്റു മേഖല, യൂണിറ്റ് നേതാക്കൾ പരിപാടികൾ ഏകോപിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.