ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: വരും ദിവസങ്ങൾ രാജ്യത്ത് പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകും.
ശനിയാഴ്ച, പകൽ കാലാവസ്ഥ ചൂടുള്ളതും മേഘാവൃതമായിരിക്കും. 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പരമാവധി താപനില. ശനിയാഴ്ച ഇടിമിന്നലിനൊപ്പമുള്ള ചിതറിയ മഴയും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി തണുപ്പും മേഘാവൃതവുമായ അന്തരീക്ഷവുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയി തുടരും. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി