ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമെന്ന് ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്കാ) കുവൈറ്റ് . അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം അവതരിപ്പിച്ചുകൊണ്ട് നടത്തിയ സമ്മേളനത്തിൽ കൺവീനർ അനിൽ ആനാടിന്റെ അധ്യക്ഷ വഹിക്കുകയും യോഗത്തിൽ ജനറൽ സെക്രട്ടറി മുബാറക്ക് കാമ്പ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹിയിൽ നടന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായ പ്രവർത്തനം ആണിതെന്നും പ്രമേയത്തിൽ പറഞ്ഞു.
പ്രോഗ്രാം കൺവീനർ എൽദോ ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സാജു സ്റ്റീഫൻ, പ്രവീൺ ജോൺ , അജു മർക്കോസ് , ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സൽമോൻ കെ.ബി, മുഹമ്മദ് ഷംസുദീൻ, ആമീർ , സലീം എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ട്രഷറർ സബീബ് മൊയ്തീൻ നന്ദി രേഖപ്പെടുത്തി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു