ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ കുവൈറ്റ് ഘടകം 22/03/2024 മാർച്ച് പീസ് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഘടിപ്പിച്ചു വൈകുന്നേരം 4:30 നു ആരംഭിച്ച മാതവിഞ്ജാന സദസ്സിൽ ഫൗസിയ ജിയാഷ് ഖുർആൻ പാരായണം നടത്തി
ശേഷം യോഗത്തിൽ പ്രബോധനത്തിന്റെ പ്രസക്തിയെ കുറിച്ച് റിയാസ് സാഹിബ് പ്രസംഗിച്ചു. മുഖ്യ പ്രഭാഷകനായ കെഎംസിറ്റി പ്രസിഡന്റ് ജനാബ് ആബിദ് കാസിമി നോമ്പിന്റെ സ്രേഷ്ടതയെ സംബന്ധിച്ചു വിശദീകരിച്ചു ഇഫ്താർ സംഗമം ഉത്കാടനം ചെയ്ത “ജമീയ്യത്തുൽ ബായാൻ ചെയര്മാൻ ”ശൈഖ് സുഊദ് അൽ ഉത്തയ്ബി “നോമ്പിന്റെയും അല്ലാഹുവിനോടുള്ള സൂക്ഷ്മതയെ സംബന്ധിച്ചും വിശദീകരിച്ചു തുടർന്ന് മുഹമ്മദ് ഫാലിഹിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ച നോമ്പുതുറയിൽ കുവൈറ്റിന്റെ വ്യത്യസ്ത സംഘടനാ നേതാക്കളും നൂറുകണക്കിനാളുകളും പങ്കെടുത്തു .
കെഎംസിറ്റി ചെയർമാൻ മുസ്തഫാ കാരി സാഹിബ് നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ, കെഎംസിറ്റി എക്സിക്യൂട്ടീവുകളായ യൂസുഫുൽഹാദി, സെക്രട്ടറി ഹാരിസുൽ ഹാദി ട്രഷറർ ജിയാഷ് അബ്ദുൽ കരീം ,അബ്ദുള്ളാഹ് നജ്മി ,മുസ്തഫാ മളാഹിരി , ഉസ്മാൻ കാളിപാടാൻ ,മൊയ്തു സാഹിബ് ,തുടങ്ങിയവർ സന്നിഹിതരായിരുന്നു
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു