ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സെക്രെട്ടറി മെനീഷ് വാസ് പ്രൊഗ്രാമുകൾക്ക് നേതൃത്വം നൽകി. പ്രൊഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബുജി ബത്തേരി പൊതുപരിപാടി ഉത്ഘാടനം ചെയ്തു. മതപണ്ഡിതൻ മുഹമ്മദ് ശിബിലി റമദാൻ സന്ദേശം കൈമാറി.
വനിതാ ചെയർപെർസ്സൺ പ്രസീത, മീഡിയ കൺവീനർ മുബാറക്ക് കാമ്പ്രത്ത്, എറണാകുളം അസോസിയേഷൻ ചെയർമ്മാൻ ജിനോ, സാന്ത്വനം കുവൈത്ത് പ്രസിഡന്റ് ജ്യോതിദാസ്, മുൻപ്രസിഡന്റ് സന്തോഷ് കുമാർ, കൊല്ലം ജില്ലാ പ്രവാസി സമാജം ജെന. സെക്രെട്ടറി ബിനിൽ റ്റി.ടി, ആലപ്പുഴ ജില്ലാ ഭാരവാഹിയും കുട കൺവീനറും ആയ ബിനോയ് ചന്ദ്രൻ, പ്രവാസി വെൽഫെയർ കേരള പ്രതിനിധി അനിയൻകുഞ്ഞു പാപ്പച്ചൻ, ഫോക്ക് കണ്ണൂർ സെക്രെട്ടറി ഹരിപ്രസാദ് യു.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓഡിറ്റർ ഷറഫുദ്ദിൻ വള്ളി പ്രാസംഗികൻ മുഹമ്മദ് ഷിബിലിയ്ക്ക് മെമെന്റോ കൈമാറി.
സാമൂഹിക സന്തുലനവും പരസ്പരസാഹോദര്യവും നിലനിർത്തി വർഗ്ഗീയതയേയും വെറുപ്പിന്റെ ചിന്തകളെയും അകറ്റാനും, സമൂഹത്തിൽ ഐക്യത്തിൽ സമാധാനം നിലനിർത്താനും സംസാരിച്ചവർ പൊതുവിൽ സന്ദേശം കൈമാറി.
പി.എം. നായർ, വോയിസ് കുവൈത്ത് പിജി ബിനു, തൃശ്ശൂർ അസോസിയേഷൻ പ്രതിനിധി ബിജു, ജോബിൻ (ഇടുക്കി അസൊസിയേഷൻ) , എച്.എസ്.പി.എ പ്രതിനിധി ഡോ: സാജു എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദി അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.