January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫ്‌ലൈറ്റെർസ് എഫ്സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി  : പുണ്യങ്ങൾ പെയ്തിറങ്ങുന്ന വ്രതശുദ്ധിയുടെ റമസാൻ  മാസത്തിൽ ഒരുമയുടെയും ഐക്യത്തിന്റെയും ഫ്‌ലൈറ്റെർസ് ഫുട്ബോൾ ക്ലബ് ഇഫ്താർ 2024 ദ്വൈഹി പാലസ് ഫർവാനിയയിൽ സംഘടിപ്പിച്ചു . യുവ വാഗ്മി ഹാഫിസ് മുഹമ്മദ് ശുഐബ് യമാനി സമൂഹത്തിൽ യുവാക്കൾ നടത്തുന്ന ഇടപെടലുകൾ ജീവിതത്തിൽ കൊണ്ട് വരുന്ന സന്തോഷങ്ങളെ കുറിച്ച് തൻ്റെ റമദാൻ സന്ദേശത്തിൽ പറഞ്ഞു .

      ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് അധ്യക്ഷത വഹിച്ച ഇഫ്താറിൽ ദ്വൈഹി പാലാസ് പ്രതിനിധി  ജനാബ് റാഷിദ് , മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി അജയ് കുമാർ , കേഫാക് പി ആർ ഓ കമറുദ്ദിൻ , ടീം ഫിസിയോ മധു , പ്രസിഡന്റ് സലിം വകീൽ , ഹനീഫ , അലൻ ഷാജി , അസീസ് കാലാനഗർ , അനിൽ ചീമേനി, ശരീഫ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു .

      കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്കാരിക  പ്രവർത്തകർ, മാധ്യമപ്രതിനിധികൾ , ക്ലബ് അംഗങ്ങൾ , കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റു കൂട്ടി.ക്ലബ് ട്രഷറർ ഷാകിബ് ഇഫ്താറിൽ പങ്കെടുത്തവർക് നന്ദി രേഖപ്പെടുത്തി .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!