ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി – കുവൈറ്റിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ സേവനം കുവൈറ്റ്, അബ്ബാസിയ ഹെവൻ
ആഡിറ്റോറിയത്തിൽ പൊതുയോഗം ചേർന്ന് 2024 -2026 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രാജൻ ശിവരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു കെ.വി. സ്വാഗതവും, ബൈജു കിളിമാനൂർ, സിബി , ജ്യോതി പാർവതി, ഷാലു തോമസ്, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ, എന്നിവർ ആശംസകളും, ബിനോയ് ബാബു നന്ദിയും അറിയിച്ചു.
2024 -2026 വർഷത്തെ സേവനം കുവൈറ്റ് ഭാരവാഹികളായി ബൈജു കിളിമാനൂർ(പ്രസിഡന്റ്), ഷാലു തോമസ് (ജനറൽ സെക്രട്ടറി), ബിനോയ് ബാബു (ട്രഷറർ), ജിനു കെ. വി (വൈസ് പ്രസിഡൻ്റ്) , സിബി(ജോയിൻ്റ് സെക്രട്ടറി), ഷാജിത (ജോയിൻ്റ് ട്രഷറർ) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി രാജൻ തോട്ടത്തിൽ, സന്തോഷ് കെ വി എന്നിവരെയും, സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ ആയി തുഷാറിനേയും , ആർട്സ് & കൾച്ചറൽ വിംഗ് ചീഫ് കോനേറ്ററ്റർ ആയി ചെങ്ങന്നൂർ ജയകുമാറിനെയും, ചാരിറ്റി & വെൽഫെയർ ചീഫ് കോഡിനേറ്റർ ആയി ബിജിമോൾ ആര്യയേയും, മീഡിയാ & പബ്ലിസിറ്റി ചീഫ് കോർഡിനേറ്റർ ആയി നിസ്സാം കടയ്ക്കലിനേയും യോഗം തെരഞ്ഞെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.