ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തങ്ങളുടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്ക് തിരിക്കുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ മുൻ ഭാരവാഹികൾ ആയിരുന്ന സണ്ണി തോമസ്, സജീവ് ജോർജ്ജ്, ജെയിംസുകുട്ടി എം ജെ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് സമുചിതമായ യാത്ര അയപ്പ് നൽകി.
പ്രസിഡന്റ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തി. യാത്ര ആകുന്ന അംഗങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും ശ്ലാഗിച്ച് സംഘടനയുടെ എല്ലാതലങ്ങളിലുമുള്ള നേതാക്കൾ സംസാരിച്ചു. കെ എം ആർ എമ്മിന്റെ സ്നേഹോപഹാരം വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ അവർക്ക് കൈമാറി.
തങ്ങൾക്ക് നൽകിയ സ്നേഹോപഹാരങ്ങൾക്ക് തങ്ങൾ എന്നും കടപ്പെട്ടിരിക്കും എന്ന് മൂവരും തങ്ങളുടെ മറുപടി പ്രസംഗത്തിൽ ഊന്നി പറയുകയുണ്ടായി.പ്രൗഢ ഗംഭീരമായ സദസ്സിന് കെ എം ആർ എം ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും വർക്കിംഗ് സെക്രട്ടറി മാത്യു കോശി കൃതജ്ഞതയും പറയുകയുണ്ടായി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.