ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ യാത്രാ രേഖയില്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പിഴയടച്ച് നാട്ടില്‍ പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. താമസരേഖ ശരിയാക്കി കുവൈത്തിൽ തുടരാന്‍ ആഗ്രഹിക്കുന്ന, പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. എമർജൻസി സർട്ടിഫിക്കറ്റും പാസ്പോർട്ടും നൽകുന്നതിന് പ്രഥമ മുന്‍ഗണനയാണ് നല്‍കുന്നതെന്നും എംബസി സൂചിപ്പിച്ചു.
താമസ നിയമലംഘകര്‍ക്ക് ആശ്വാസമായി മാര്‍ച്ച് 17 മുതലാണ് കുവൈത്തിൽ പൊതുമാപ്പ് നിലവില്‍ വന്നത്. മൂന്നു മാസത്തേക്ക് അനുവദിച്ച പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കും. ഈ കാലയളവിൽ നിയലംഘകർക്ക് പിഴയോ മറ്റു നിയമനടപടികളോ നേരിടാതെ നാട്ടിലേക്ക് മടങ്ങാം. ഇവർക്ക് മറ്റു വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാനും കഴിയും. പിഴയടച്ച് താമസരേഖ പുതുക്കി കുവൈത്തിൽ കഴിയാനും അവസരമുണ്ട്. ആവശ്യമായ രേഖകൾ സഹിതം ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളിലാണ് അപേക്ഷ നൽകേണ്ടത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി