ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പത്തനംതിട്ട ജില്ല ക്രിക്കറ്റ് ടീമായ “റോയൽ സ്ട്രൈക്കേഴ്സ്” ടീം അംഗങ്ങളുടെ കുടുംബസംഗമവും, കുവൈറ്റ് കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികൾ ആയതിന്റെ വിജയ ആഘോഷവും അബ്ബാസിയ ചാച്ചൂസ് റസ്റ്റോറൻറ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
റോയൽ സ്ട്രൈക്കേഴ്സ് ടീമിന്റെ പ്രസിഡന്റ് ദീപക്ക് അലക്സ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മഹാ ഇടവകയുടെ സഹവികാരിയും, പത്തനംതിട്ട ജില്ല സ്വദേശിയുമായ ഫാ.ലിജു കെ. പൊന്നച്ചൻ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. റോയൽ സ്ട്രൈക്കേഴ്സ് ടീമിന്റെ ക്യാപ്റ്റൻ പ്രശാന്ത് കെ പി , ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്ത ഹായാ റസ്റ്റോറന്റിന്റെ പാർട്ണർ എബ്രഹാം ജോൺ, ടീം അംഗമായിരിക്കുന്ന മാത്യു എന്നിവർ കുടുംബ സംഗമത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിക്കുകയുണ്ടായി .
ആഘോഷ പരിപാടികൾക്ക് ശ്രീ.കോശി, ദിലീപ്, രാഹുൽ, ദിനേശ് എന്നിവർ നേതൃത്വം നൽകുകയുണ്ടായി. കെ.കെ.ഡി.എൽ സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ തൃശ്ശൂർ ലയൺസിനെയും, ഫൈനലിൽ കാസർഗോഡ് ജില്ല ക്രിക്കറ്റ് ടീമിനെയും പരാജയപ്പെടുത്തിയാണ് ടീം ജേതാക്കൾ ആയത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.