ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം സാൽമിയ യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും 08-03-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മെട്രോ സൂപ്പർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
യൂണിറ്റ് കൺവീനർ അജയ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഉൽഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻറ് കൺവീനർ ബിജിമോൾ (ആര്യ) സ്വാഗതം ആശംസിക്കുകയും, എക്സിക്യൂട്ടീവ് അംഗം താരിഖ് അഹമ്മദ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് യോഗത്തിൽ ജനറൽ സെക്രട്ടറി, ബിനിൽ ദേവരാജൻ അവതരിപ്പിച്ചു.
സമാജം പ്രസിഡന്റ് അലക്സ് പുത്തൂർ, സമാജത്തിൻറെ ആരംഭവും – നാളിതുവരെയുള്ള പ്രവർത്തനങ്ങളും വിശദികരിച്ചു. നിർജീവമായ യൂണിറ്റുകൾ പുനഃസംഘടിപ്പിക്കുവാൻ ഏവരുടെയും സഹായം ആവിശ്യപ്പെട്ട്. സമാജം ട്രഷറർ തമ്പി ലൂക്കോസ്ശ്രി സമാജത്തിന്റെ വാർഷിക വിവര കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചു. വനിതാവേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ വനിതാവേദിയുടെ പ്രവർത്തനങ്ങൾ വിശദികരിച്ചു.
സമാജം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒഴിവുവന്ന ജോയിൻറ് കൺവീനേഴ്‌സ് ആയി റിയാസ് അബ്ദുൽവാഹിദ്, അനിശ്രി ജിത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ദർശൻ കെ.സ്., ഷംനാദ് കമാൽ, ബിജിമോൾ (ആര്യ), താരിഖ് അഹമ്മദ്, ഗോപകുമാർ (ജിത്) ശ്രിമതി ഗോപിക ദർശൻ, എന്നിവരെ പുതുതായി യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അനിൽ കുമാർ, സെക്രെട്ടറിമാരായ, ലിവിൻ വർഗീസ്, റജി മത്തായി, വിവിധ യൂണിറ്റ് കൺവീനർമാരായ, ഷാജി ശാമുവേൽ (അബ്ബാസിയ) നൈസാം റാവുത്തർ, (മംഗഫ്), വർഗീസ് ഐസക്ക് (മെഹ്ബൂല), വനിതാവേദി ട്രഷറർ ശ്രിമതി. ഗിരിജ അജയ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജു വർഗീസ്, ലാജി എബ്രഹാം, എൻ എസ് എസ് ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ എന്നിവർ പുതിയ കമ്മിറ്റിയ്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിയാസ് അബ്ദുൽ വാഹിദ് കൃതജ്ഞത രേഖപ്പെടുത്തി.
പ്രസ്തുത മീറ്റിംഗിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് – ചെയർമാൻ മുസ്തഫ ഹംസ, മാനേജർ ശ ഫൈസൽ ഫെയ്‌സൽ ഹംസാജി, എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ഹൃദയങ്ങമായ സംഘടയുടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.