September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരാധനകളിലൂടെ ആത്മീയ ഉണർവ്വ് നേടുക: ഡോ: അലിഫ് ഷുക്കൂർ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ ആരാധനകൾ വർധിപ്പിച്ചു ആത്മീയ ഉണർവ്വ് നേടാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ഡോക്ടർ : അലിഫ് ഷുക്കൂർ പറഞ്ഞു. കെ ഐ ജി സാൽമിയ ഏരിയ സംഘടിപ്പിച്ച “മർഹബൻ യാ റമദാൻ”  ഇസ്ലാമിക പഠന സംഗമത്തിൽ  മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൽമിയ ആലം അൽ സബാഹ് ഫ്രൂട്സ് ബിൽഡിംഗ്‌ ഹാളിൽ വെച്ച് സംഘടിപ്പിച്ച സംഗമത്തിൽ ഏരിയ വൈസ് പ്രസിഡന്റ് അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതം ആശംസിച്ചു. സ്കൂൾ ഓഫ് സയൻസ് & ഖുർആൻ ( ചാലക്കൽ, ആലുവ )പ്രിൻസിപ്പൽ  നസീഫ് സജ്ജാദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി നടത്തിയ ഇൻസ്റ്റന്റ് ക്വിസ് പരിപാടിയിൽ വിജയിച്ചവർക്ക് പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജഹാൻ അലിയുടെ നേതൃത്വത്തിൽ സംഗമത്തിൽ വെച്ച് കുട്ടികൾക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ,ട്രഷറർ താജുദ്ധീൻ, ഏരിയ ജോയിന്റ് സെക്രട്ടറി ദിൽഷാദ്,ഇസ്മായിൽ മാള, യൂത്ത് ഇന്ത്യ  സാൽമിയ യൂണിറ്റ് പ്രസിഡന്റ്‌ ഷാഫി  എൻ.കെ, ഐവ ഏരിയ പ്രസിഡണ്ട്‌ ജസീറ ആസിഫ്, ഷെഫീഖ് ബാവ, സലീം പതിയാരത്ത്, സലാം ഒലക്കോട്, നാസർ പതിയാരത്ത്, മുനീർ താഹ, മുഹമ്മദ്‌ നിയാസ് , സാജിദ് അലി,ഫൈസൽ ബാബു എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.സഫ്‌വാൻ ആലുവ ആങ്കറിങ് നിർവഹിച്ചു .മുഹമ്മദ് യാസീൻ നിസാർ ഖിറാഅത്ത് നടത്തി.
പ്രോഗ്രാം കൺവീനർ ആസിഫ് വി ഖാലിദ് നന്ദി പറഞ്ഞു.

error: Content is protected !!