ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എഗൈലയിൽ ഗ്രാൻഡ് സ്റ്റോർ ആരംഭിക്കുന്നു. എഗെയ്ലാ വ്യാപാര മേഖലയിലെ ‘അൽ ലീവാൻ മാളിൽ’ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റോർ. ശനിയാഴ്ച വൈകുന്നേരം 4.30ന് ഗ്രാൻഡ് സ്റ്റോർ ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഉന്നത മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പറിന്റെ 40ാമത് സ്റ്റോറാണിത്. ഒറ്റ നിലയിലായി വിശാലമായ 2500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മുഴുവൻ ഡിപ്പാർട്ട്മെന്റുകളും അടങ്ങിയ പൂർണമായ സ്റ്റോർ സജ്ജീകരിച്ചിട്ടുള്ളത്. ലോകമെങ്ങുനിന്നുമുള്ള ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യേതര വസ്തുക്കൾ, നിത്യോപയോഗ പദാർഥങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ബിഗ് സ്ക്രീൻ അടക്കമുള്ള ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിവിധ ബ്രാൻഡുകളുടെ വൈവിധ്യമായ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം പുതിയ സ്റ്റോറിൽ ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ തെരഞ്ഞെടുക്കാൻ അതിവിശാലമായ രീതിയിൽ ലോകോത്തര നിലവാരത്തിലാണ് പുതിയ സ്റ്റോർ ക്രമീകരിച്ചിട്ടുള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള വിപുലമായ സൗകര്യവും എഗൈല വ്യാപാര മേഖലയിൽ ലഭ്യമാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.