September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഹജ്ജ് പഠന ക്ലാസ് 2024 ഫ്ലയെർ പ്രകാശനം

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ്‌ സിറ്റി : “ശൈഖ്കോയാ അൽ കാസിമി അസോസിയേഷൻ “കുവൈറ്റ്‌ സോണിന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 വെള്ളിയാഴ്ച  വൈകുന്നേരം 6 pm നു മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ വെച്ച് നടത്തുന്ന ഹജ്ജ് പഠന ക്ലാസിന്റെ ഫ്ലയെർ പ്രകാശനം കെഎംസിറ്റി  വൈസ് ചെയർമാൻ ആബിദ് കാസിമി മെഡിക്കൽ ഹൌസ് ഇന്റർനാഷണൽ മാനേജർ ജിയാഷ് അബ്ദുൽ കരീമിന് നൽകി നിർവഹിച്ചു .
പ്രവാസ ലോകത്ത് നിന്ന് അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലേക്കു ഹജ്ജിനായി പുറപ്പെടുന്ന ഹാജിമാർക്ക് പഠനാർഹമായ രീതിയിൽ  കെഎംസിറ്റി ചെയർമാൻ ഹാഫിസ് മുനീർ മൗലവി അൽ ഹസനി ആണ് ക്ലാസ് നയിക്കുന്നത് . കെഎംസിറ്റി മുതിർന്ന നേതാകളായ യൂസുഫുൽഹാദി ഹരിസുൽഹാദി ഉസ്മാൻ ഫസൽ അൻവർ നബീൽ ഹാരിഷ് ഷാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു

error: Content is protected !!