ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: 2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രണ്ട് വനിതകൾ ഉൾപ്പെടെ മൊത്തം 42 പേർ സ്ഥാനാർത്ഥിത്വ സമർപ്പണത്തിനുള്ള കാലയളവിൻ്റെ ആദ്യ ദിവസമായ തിങ്കളാഴ്ച അപേക്ഷ സമർപ്പിച്ചു .
ഓരോ മണ്ഡലത്തിലും ആദ്യ ദിവസം രജിസ്റ്റർ ചെയ്തവരുടെ കണക്ക് താഴെ കൊടുക്കുന്നു:
ഒന്നാം മണ്ഡലം: 11 പുരുഷന്മാർ
രണ്ടാം മണ്ഡലം: 10 പുരുഷന്മാർ
മൂന്നാം മണ്ഡലം: ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും
നാലാം മണ്ഡലം: ഏഴ് പുരുഷൻമാർ
അഞ്ചാം മണ്ഡലം: അഞ്ച് പുരുഷന്മാർ
മുൻ നിയമസഭാ സ്പീക്കർ അഹമ്മദ് അൽ-സദൂൻ ആയിരുന്നു ഒന്നാമൻ. സർക്കാരുമായി ഏകോപിപ്പിച്ച് നിയമനിർമ്മാണ അജണ്ട അംഗീകരിച്ചതുൾപ്പെടെ അഭൂതപൂർവമായ നേട്ടങ്ങൾ 2023 നിയമസഭയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ