ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് പ്രദേശിക സമിതിയായ ഹസ്സാവി സൗത്ത് യൂണിറ്റിന്റെ വാർഷികപൊതുയോഗം 2024 മാർച്ച് 1 വെള്ളിയാഴ്ച 4:00 മണിയ്ക്ക് അബ്ബാസിയ സാരഥി ഹാളിൽ വച്ച് നടത്തപ്പെട്ടു. സാരഥി പ്രസിഡന്റ് ശ്രീ അജി കെ ആർ പൊതുയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാരഥി സെൻട്രൽ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ അരുൺ പ്രസാദ് അധ്യക്ഷത വഹിച്ചു. 2023-24 പ്രവർത്തന വർഷത്തെ റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി വിനീഷ് വാസുദേവനും വനിതാവേദി റിപ്പോർട്ട് സെക്രട്ടറി നീതു സുധീഷും അവതരിപ്പിച്ചു. ഗുരുകുലം വാർഷിക റിപ്പോർട്ട് ഗുരുകുലം കൺവീനർ തേജസ് കൃഷ്ണ യോഗത്തിൽ അവതരിപ്പിച്ചു. യൂണിറ്റ് വരവ് -ചെലവ് കണക്കുകൾ ട്രഷറർ കൃപേഷ് കൃഷ്ണനും, വനിതാവേദി ട്രഷറർ പാർവതി അരുണും അവതരിപ്പിച്ചു അംഗങ്ങളുടെ അംഗീകാരം നേടി.
കഴിഞ്ഞ വർഷത്തെ യൂണിറ്റ് പ്രവർത്തനങ്ങൾക്കു പിന്തുണ നൽകിയ യൂണിറ്റ് കുടുംബാംഗങ്ങൾ, സാരഥി കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കലാകാരൻമാർ, വിവിധ പ്രോഗ്രാമുകൾക്ക് സ്‌പോൺസർഷിപ്പുകൾ നൽകിയവർ എന്നിവർക്കുള്ള ആദരവ് പൊതുയോഗത്തിൽ വച്ച് നൽകുകയുണ്ടായി.
തുടന്ന് 2024-25 വർഷത്തേക്കുള്ള മാനേജ്‌മന്റ് വനിതാവേദി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടക്കുകയുണ്ടായി.
പുതിയ ഭാരവാഹികൾ: ശ്രീജിത്ത് കലാഭവൻ(കൺവീനർ),ശ്രീകാന്ത് ബാലൻ (ജോ.കൺ), വിജയൻ ചന്ദ്രശേഖരൻ (സെക്ര), വിഷ്ണു ശ്രീനിവാസൻ (ജോ.സെക്ര) ,സുനീഷ് കെ എസ് (ട്രഷ), വിജിത്ത് (ജോ.ട്രഷ), അരുൺ പ്രസാദ് (എക്സിക്യുട്ടീവ് അംഗം), വിനേഷ്, സുധീർ, വൈശാഖ് (യൂണിറ്റ് മാനേജ്മെൻ്റ് കമ്മിറ്റി), ജിജി ശ്രീജിത്ത് (വനിതാ വേദി കൺവീനർ), കവിത വിനേഷ് (ജോ.കൺവീനർ), രമ്യാ അനീഷ് (സെക്ര), പാർവതി അരുൺ (ജോ. സെക്ര),പ്രജിത വിജയൻ (ട്രഷ)
സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ ആർ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, സെൻട്രൽ ട്രഷറർ ദിനു കമൽ, രക്ഷാധികാരി ശ്രീ സുരേഷ് കൊച്ചത്ത്, സെൻട്രൽ വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ജോയിന്റ് സെക്രട്ടറി ആശ ജയകൃഷ്ണൻ, സാരഥി ട്രസ്റ് സെകട്ടറി ജിതിൻദാസ്, സാരഥി സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, സാരഥി ഉപദേശക സമിതി അംഗങ്ങളായ സി എസ് ബാബു, സുരേഷ് വെള്ളാപ്പള്ളി, സജീവ് നാരായണൻ മറ്റു യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.