ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കെ എം ആർ എം സ്ഥാപക ദിനാചരണവും പേൾ ജൂബിലി കർമ്മ പരിപാടികളുടെ ഉദ്ഘാടനവും ഫെബ്രുവരി 29)o തീയതി വ്യാഴാഴ്ച വൈകിട്ട് 6:30 ന് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ സമൂഹ ബലിയോട് കൂടി തുടക്കം കുറിച്ചു. കെ എം ആർ എം ന്റെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് 30 പേർ വീതം അടങ്ങുന്ന 10 സംഘങ്ങളായുള്ള റാലിയോട് ആരംഭിച്ച പൊതുസമ്മേളനത്തിന് സീനിയർ വൈസ് പ്രസിഡണ്ടന്റും പേൾ ജൂബിലി കർമ്മ പരിപാടികളുടെ കൺവീനറുമായിരുന്ന ജോസഫ് കെ ഡാനിയേൽ പതാക ഉയർത്തിയതോടെ തുടക്കമായി. കെ എം ആർ എം പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷനായ പ്രസ്തുത സമ്മേളനം ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാദർ സോജൻ പോൾ വചന സന്ദേശവും, ഫാദർ ജോൺസൺ നെടും പുറത്ത് ആശംസാ പ്രസംഗവും നടത്തി. കെ എം ആർ എം ന്റെ കഴിഞ്ഞ 30 വർഷങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് വിവിധ തലങ്ങളിലെ 30 നേതാക്കൾ ചേർന്ന് 30 തിരികൾ കത്തിച്ചതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷകർമ്മ പരിപാടികൾക്ക് തുടക്കമായി.
കുവൈറ്റിൽ 30 വർഷമോ അതിൽ അധികമോ പ്രവാസജീവിതം പൂർത്തിയാക്കിയ ഏവർക്കും മലങ്കര കാത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യ അഭിവന്ദ്യ ബേസേലിയോസ് കർദ്ദിനാൾ ക്‌ളീമിസ് ബാവ ഒപ്പിട്ടു നൽകിയ ഫലകവും പൊന്നാടയും നൽകിയും, ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികൾക്ക് മൊമെന്റോ നൽകിയും ആദരിച്ചു. തുടർന്ന് ഫാദർ സോജൻ പോൾ ഈ വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പ്രൗഢഗംഭീരമായ പ്രസ്തുത സമ്മേളനത്തിന് ജനറൽ സെക്രട്ടറി ശ്രീ.ബിനു കെ ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും രേഖപ്പെടുത്തി. സ്‌നേഹ വിരുന്നോടു കൂടി സ്ഥാപക ദിനചാരണ പൊതുസമ്മേളനം” സമർപ്പണം -2024″ സമംഗളം പര്യവസാനിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.