ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റും ജനപക്ഷം(സെകുലർ) കുവൈറ്റും സൺ റൈസ് റെസ്റ്റോറന്റ് മംഗാഫിൽ വച്ച് ഫെബ്രുവരി 26, 2024 സംയുക്ത സമ്മേളനം സംഘിടിപ്പിച്ചു. റിട്ട.ഡിജിപി ജേക്കബ് തോമസ് ഐ പി എസ് ( കേരള) സമ്മേളനം ഉദ്‌ഘാടനം നിർവഹിച്ചു.തുടർന്ന് മുഖ്യ പ്രഭാഷണം നടത്തുകയും പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തു.
തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഭാരതീയപ്രവാസി പരിഷദ് കുവൈത്തും ജനപക്ഷം കുവൈത്തും ഒരുമിച്ച് പ്രവത്തിക്കാൻ സമ്മേളനത്തിൽ തീരുമാനിച്ചു. ജനപക്ഷം നേതാവ് ഷോൺ ജോർജ്ജ്, ഓൺലെൻ വഴി ആശംസ അറിയിച്ചു.
ബിപിപി പ്രസിഡന്റ് സുധീർ വി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിപിപി അഡ്വൈസറി സമിതി അംഗം ബിനോയ് സെബാസ്റ്റ്യൻ സ്വാഗതം പറയുകയും ഫഹഹീൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രഭാകരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ജനപക്ഷം കുവൈറ്റ് പ്രസിഡന്റ് വിജോയ് വാസുദേവൻ ആശംസ നേർന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.