ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ :കെ ഐ ജി വിദ്യാഭ്യാസബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽമദ്‌റസത്തുൽ ഇസ്ലാമിയ, സാൽമിയ ബ്രാഞ്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസും കുടുംബ സംഗമവും നടത്തി. വഫ്ര ഫാമിൽ വെച്ച് നടന്ന പരിപാടികൾക്ക് പി ടി എ പ്രസിഡന്റ് ശിഹാബ് വി കെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി മഹ്ഫൂസ് ഉത്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാല് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓട്ടം, ലോങ്ങ് ജംബ്, ഷോട്ട് പുട്ട്, റിലേ, വടംവലി, വോളീബോൾ, ഫുട്ബാൾ ഉൾപ്പെടുയുള്ള മത്സരങ്ങളും എന്റർടെയ്ൻമെൻറ് മത്സരങ്ങളും – കിഡ്‌സ്, ജൂനിയർ, സീനിയർ, രക്ഷിതാക്കൾ വിഭാഗങ്ങളിലായി നടന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ യെല്ലോ ഹൗസ് 80 പോയിന്റോടെ ചാമ്പ്യൻമാരായി. 75 പോയിന്റുമായി റെഡ് ഹൗസ് റണ്ണേഴ്‌സ് അപ്പ് ആയി.
കെ ഐ ജി ശൂറാ അംഗവും വൈസ് പ്രിൻസിപ്പലുമായ സക്കീർ ഹുസൈൻ തുവ്വൂർ ജുമുഅക്ക് നേതൃത്വം നൽകുകയും ജേതാക്കൾക്ക് ട്രോഫികൾ നൽകുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മലർവാടി ലിറ്റിൽ സ്കോളർ, ഹിക്‌മ ടാലെന്റ്റ് എക്സാം , കൊളാഷ് മത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി. പി ടി എ ഭാരവാഹികളും, അധ്യാപകരും, കെ ഐ ജി , ഐവ , യൂത്ത് ഇന്ത്യ സാൽമിയ ഏരിയ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കൺവീനർ അഫ്‌സൽ സി എം സ്വാഗതം ആശംസിക്കുകയും പി ടി എ ട്രെഷറർ അബ്ദുൽഅസീസ് മാട്ടുവയിൽ നന്ദി പറയുകയും ചെയ്തു. ഇസ്‌മ നജീബ് ഖിറാഅത് നടത്തി. പി ടി എ സെക്രട്ടറി ഷംനാദ് ഷാഹുൽ, കെ ഐ ജി ഏരിയ പ്രസിഡന്റ് റി ഷ് ദിൻ അമീർ, ഏരിയ വിദ്യാഭ്യാസ കൺവീനർ ഇസ്മാഈൽ വിഎം, സത്താർ കുന്നിൽ, റഫീഖ് മാൻഗോ ഹൈപ്പർ, ഐവ പ്രസിഡന്റ് ജസീറ ആസിഫ് , യൂത്ത് ഇന്ത്യ പ്രസിഡന്റ് ഷാഫി എൻ. കെ എന്നിവർ സംബന്ധിച്ചു. മഹ്‌മൂദ് ഹൈദർ ചാരിറ്റി, ജോയ് ആലുക്കാസ്, മാൻഗോ ഹൈപ്പർ, നജാ സ്പെയർ പാർട്ട്സ്, ഗ്രാൻഡ് ഹൈപ്പർ, മലബാർ ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോണ്സർമാരായിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.