ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇരുപതിലധികം വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്ന ആഗോളപ്രശസ്ത സാമൂഹിക സാംസ്‌കാരിക സംഘടനയായ നാഫോ ഗ്ലോബൽ കുവൈറ്റ് അവരുടെ സാമൂഹ്യ പ്രദിബദ്ധതയുടെയും കുവൈറ്റിൻ്റെ 62-ാമത് ദേശീയ ദിനത്തിൻ്റെയും 32-ാമത് വിമോചന ദിനത്തിൻ്റെയും ഭാഗമായി 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച സാൽമിയയിലുള്ള ബീച്ച് ശുചിയാക്കൽ നടത്തി. നാഫോ അംഗങ്ങളുടെ വലിയ പങ്കാളിത്തം കൊണ്ട് പരിപാടി വളരെ ഫലപ്രദവും അർത്ഥവത്തായതുമായിരുന്നു.
നാഫോ പ്രസിഡണ്ട് നവീൻ സി.പി തുടക്കം കുറിച്ച ബീച്ച് ശുചിയാക്കൽ പ്രക്രിയ അംഗങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു. സംഘാടക സമിതിയിൽ, മഹേഷ് ഭാസ്കർ (കൺവീനർ), അനീഷ് നായർ, വിജയൻ നായർ, ഉണ്ണികൃഷ്ണൻ കുറുപ്പ്, മധു മേനോൻ, വിനയൻ മംഗലശ്ശേരി, രാജീവ് നായർ, രാകേഷ് ഉണ്ണിത്താൻ, അനിൽകുമാർ, പ്രമോദ് മേനോൻ, രാഹുൽ രാജ്കുമാർ, കെ.സി. ഗോപകുമാർ, വിജയകൃഷ്ണൻ, ഒ.എൻ. സുരേഷ്കുമാർ കൂടാതെ നാഫോ ലേഡീസ് വിംഗ് കോ-ഓർഡിനേറ്റർമാരും ജനറൽ കമ്മിറ്റി അംഗങ്ങളുടേയും സജീവ സാന്നിധ്യമുണ്ടായിരുന്നു.
പ്രസന്നമായ കാലാവസ്ഥയാൽ പ്രകൃതി അനുഗ്രഹിച്ച ബീച്ച് വൃത്തിയാക്കൽ രാവിലെ 10:30 ന് സമാപിച്ചു. ഈ “ബീച്ച് ക്ലീൻ അപ്പ്” ഒരു വൻ വിജയമാക്കിയതിൽ സംഘാടകർ നാഫോയുടെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്‌തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.