January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദശാബ്ദ സേവനത്തിന്റെ ആഘോഷമായി പ്രവാസി വെൽഫെയർ പത്താം വാർഷികം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസി സമൂഹത്തിൽ നിസ്വാർത്ഥ  സേവന പ്രവർത്തനങ്ങളുടെ മികവുമായി  പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച  പത്താം വാർഷിക സമ്മേളനം ശ്രദ്ധേയമായി . അബ്ബാസിയ  ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് വർണ്ണാഭമായ  വാർഷിക പരിപാടികൾ അരങ്ങേറിയത്  . പ്രമുഖ ഹെപ്പർ മാർക്കറ്റ് ശൃംഖലയായ മാൻഗോ ഹൈപ്പറായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പ്രായോജകർ.

സ്നേഹവും സൗഹൃദവും ആഘോഷവും ഒത്തു ചേരുമ്പോൾ തന്നെ  രാഷ്ട്രീയമായി ഉല്ബുദ്ധരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു .  ആധുനിക കേരളത്തെ നിർമ്മിച്ചത്  ഇടതുപക്ഷവും വലതുപക്ഷവുമല്ല മറിച്ച് പ്രവാസി പക്ഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

സേവന മേഖലയിൽ തുടർന്നും  പ്രവാസികളോടൊപ്പം ഉണ്ടാകുമെന്ന് അധ്യക്ഷ ഭാഷണം നിർവ്വഹിച്ച പ്രവാസി വെൽഫെയർ കുവൈത്ത് സംസ്ഥാന പ്രസിഡന്റ് ലായിക് അഹമ്മദ് പറഞ്ഞു.
പ്രവാസി വെൽഫെയർ കുവൈത്തിന്റെ പത്തു വർഷ  സേവനങ്ങളെ അടയാളപ്പെടുത്തി വിവിധ സെഷനുകൾ   അരങ്ങേറി.

ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി അസിസ്റ്റൻറ് ജനറൽ മാനേജർ സലാഹ് സഅദ് അദ്ദആസ് സമ്മേളനത്തിൽ  സംസാരിച്ചു

ജനപ്രിയ ടെലിവിഷൻ പരമ്പരയായി   ‘മറിമായം’ കലാകാരന്മാർ വേദിയിലെത്തിയപ്പോൾ നിറ കയ്യടികളോടെ കുവൈത്ത് പ്രവാസി സമൂഹം  അവരെ സ്വീകരിച്ചത്തോടെ പ്രവാസി വെൽഫെയറിന്റെ  പത്താം വാർഷികവും കുവൈത്തിന്റെഅറുപത്തി മൂന്നാം ദേശീയ ദിനവും  ഒരുമിച്ച്  വന്ന  അവധി ദിനം പ്രവാസികൾക്ക് ആഘോഷ രാവായി മാറി. ഇന്ത്യയുടെയും കുവൈത്തിൻ്റെ യും ദേശീയ ഗാനങ്ങളോടു കൂടി ആരംഭിച്ച പരിപാടിയിൽ മറിമായം കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 

എഴുപത് കുട്ടികൾ അണിനിരന്ന  ഡി.കെ ഡാൻസ് ഗ്രൂപ് കുവൈത്ത്  ദേശീയ ദിന പശ്ചാലത്തിൽ ഒരുക്കിയ സംഘ നൃത്തം  വിസ്മയം തീർത്തു.
പ്രവാസി വെൽഫെയർ തീം സോങ് പ്രകാശനം ഷംസീർ ഇബ്രാഹിം നിർവ്വഹിച്ചു.

അന്യനാട്ടിലെത്തി പ്രവാസികളെ അന്നമൂട്ടുന്നത് ഒരു ജീവിത നിയോഗമായി മാറിയ  ഹോട്ടൽ കഫ്തീരിയ മേഖലകളിൽ 35 വര്ഷം പൂർത്തിയാക്കിയ ജീവനക്കാരെ പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേകം ആദരിച്ചത് ശ്രദ്ധേയമായി. എം.പി അബ്ദുറഹ്മാൻ മാട്ടൂൽ , ടി.സി അബ്ദുറഹ്മാൻ മാഹി , അബ്ദുൽ റഹ്‌മാൻ കുട്ടി മതിലകം , ഹാരിസ് ഫാരിസ് തലശ്ശേരി , എ .കെ സൈതലവി പെരിന്തൽമണ്ണ , ടി.കെ  ഇബ്രാഹിം  പേരാമ്പ്ര , പി.സി മൊയ്‌തു വടകര , പി മുഹമ്മദ്  തെയ്യാല  എന്നിവർക്കുള്ള ആദരം മാംഗോ ഹൈപ്പർ എം.ഡി റഫീഖ് അഹമ്മദ് , പ്രവാസി  വെൽഫെയർ നേതാക്കളായ ഗിരീഷ് വയനാട് , അഷ്കർ മാളിയേക്കൽ , ജവാദ് അമീർ,ഖലീലു റഹ്മാൻ, അൻവർ ഷാജി എന്നിവർ കൈമാറി.

സമ്മേളനത്തിന്റെ പ്രായോജകരായ മാംഗോ ഹൈപ്പർ മാനേജിംഗ് ഡയറക്റ്റർ റഫീഖ് അഹമ്മദ് , അയ്യൂബ് കച്ചേരി ഗ്രാന്റ് ഹൈപ്പർ ,  ബെൻസൻ/ഫൈസൽ ബോസ്കോ പ്രിന്റിങ് , അഫ്സൽ ഖാൻ മലബാർ ഗോൾഡ് , ഷബീർ മണ്ടോളി ടോം ആൻഡ് ജെറി റെസ്റ്റോറന്റ് , അൻസാരി  ഇബ്റാഹിം പ്രിൻസസ് ഹോളിഡേയ്‌സ് , മുസ്തഫ ക്വാളിറ്റി ഇൻറർനാഷനൽ ഫുഡ് സ്റ്റഫ് , കമാൽ വി.ടി.എസ് കാലിക്കറ്റ് ദർബാർ, അനസ് സെഗ്യൂറോ ഷിപ്പിംഗ്  എന്നിവർക്കുള്ള മൊമെന്റോ പ്രവാസി വെൽഫെയർ സംസ്ഥാന നേതാക്കൾ കൈമാറി
‘മറിമായം’  കലാകാരന്മാരായ നിയാസ് ബക്കർ , മണികണ്ഠൻ പട്ടാമ്പി , സ്നേഹ ശ്രീകുമാർ , ഉണ്ണിരാജൻ ,  സലിം ഹസ്സൻ ,  മണി ഷൊർണ്ണൂർ  , ജയദേവ്  എന്നിവർക്കുള്ള ആദരം  യഥാക്രമം കൺവീനർ  സഫ്‌വാൻ ,
കമ്മിറ്റി അംഗങ്ങളായ  കെ.എം  ജവാദ്  , അഷ്‌ഫാഖ്‌ ,  നസീം , നയീം , നാസർ മടപ്പള്ളി , റഷീദ് ഖാൻ     ഡി കെ ഡാൻസ് നുള്ള ഉപഹാരം നിഷാദ് ഇളയതും കൈാറി   .

കുരുന്നുകൾ അണിനിരന്ന കുവൈത്തിന്റെയും  ഇന്ത്യയുടേയും ദേശീയഗാന ആലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത് . മുസ്തഫ , യാസർ , റാഫി കല്ലായി , സഞ്ജന എന്നിവർ ഗാനമാലപിച്ചു

പ്രവാസി വെൽഫെയർ സംസ്ഥാന നേതാക്കളായ  റസീന മുഹിയിദ്ധീൻ , അൻവർ സഈദ് , റഫീഖ് ബാബു പൊന്മുണ്ടം , ഷൗക്കത്ത് വളാഞ്ചേരി , ആയിഷ പിടിപി ,ഗിരീഷ് വയനാട് , അനിയൻകുഞ്ഞ്, വാഹിദ ഫൈസൽ*, സിറാജ് സ്രാമ്പിക്കൽ, അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി .യാസർ കരിങ്കല്ലത്താണി , നമിത എന്നിവർ അവതാരകരായി .ജനറൽ സെക്രെട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സഫ് വാൻ നന്ദിയും പറഞ്ഞു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!