ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി റിഗ്ഗായ് യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
23/02/2024 വെള്ളിയാഴ്ച രാവിലെ 10:00മണിക്ക് അബ്ബാസിയ സാരഥി ഹാളിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ സനേഷ് ശിവൻ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗം ഷിബു സുകുമാരൻ സ്വാഗതം ആശംസിച്ചു. സാരഥി പ്രസിഡന്റ് അജി കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സുജിത് പുലപ്പാടി സംഘടനയുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വനിതാ വേദി റിപ്പോർട്ട് സെക്രട്ടറി ഹിമഷിബുവും, വനിതാ വേദിട്രഷറർ ജ്യോതി വിനോദ് വരവ് ചെലവ് കണക്കും,ഗുരുകുലം റിപ്പോർട്ട് ശ്രേയ ശീനിവാസനും അവതരിപ്പിച്ചു.
ഇലക്ഷൻ ഒഫീഷ്യൽസിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.കൺവീനർ അരുൺരാജു, ജോ.കൺവീനർ സനേഷ് ശിവൻ, സെക്രട്ടറി രഞ്ജിത് മോഹൻ, ജോ. സെക്രട്ടറി അജേഷ് ഗോപി ,ട്രഷറർ മനു ശശിധരൻ, ജോ. ട്രഷറർ വിനീത്, എക്സിക്യുട്ടീവ് അംഗം ഷിബു സുകുമാരൻ , യൂണിറ്റ് മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായി രാജേന്ദ്രപ്രസാദ് രാജേഷ്, സജിമോൻ രാഘവൻ,
വനിതാ വേദി കൺവീനർ ഹിമ ഷിബു, ജോ.കൺവീനർ ശീതൾ സനേഷ്, സെക്രട്ടറി രജനി രാജു, ജോ. സെക്രട്ടറി പ്രബിജ അജേഷ്, ട്രഷറർ സ്മിനിതാ രാജീമോൻ, ജോ. ട്രഷറർ ജയകുമാരി എന്നിവർ സത്യപ്രതിഞ്ജ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. സാരഥി പ്രസിഡണ്ട് അജി കെ ആർ ,ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, വനിതാ വേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത്, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ് ,സിൽവർ ജൂബിലി കൺവീനർ സുരേഷ് കെ മറ്റ് യൂണിറ്റ് ഭാരവാഹികൾ, മുതിർന്ന അംഗങ്ങൾ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. ജയകുമാരി നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.