ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് 7:00മണിക്ക് അബ്ബാസിയ പോപ്പിൻസ് ആസിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിന് യൂണിറ്റ് കൺവീനർ ഷാജി ശാമുവൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ സജിമോൻ തോമസ് സ്വാഗതം ആശംസിച്ചു.കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ ബിനിൽ ടി. ഡി സംഘടനയുടെ പ്രവർത്തനത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒഴിവിലേക്ക് അൽഅമീൻ, ഷമ്നാ അൽ അമീൻ, ജിതേഷ് രാജൻ, സ്റ്റാൻലി, അനിബാബു, ജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് സംഘടനയുടെ ട്രഷറർ തമ്പി ലൂക്കോസ് സംസാരിച്ചു ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ പിന്നീട് വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.
കൊല്ലം ജില്ലാ പ്രവാസമാജം വൈസ് പ്രസിഡണ്ട് അനിൽകുമാർ, സംഘടനാ സെക്രട്ടറി ലിവിൻ വർഗീസ്, സ്പോട്സ് സെക്രട്ടറി റജി മത്തായി, അബ്ബാസിയ യൂണിറ്റ് കൺവീനർ ഷാജി സാമുവൽ, മംഗഫ് യൂണിറ്റ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ യൂണിറ്റ് കൺവീനർ അജയ് നായർ, വനിതാ വേദി ട്രഷറർ ഗിരിജ, ഫെസ്റ്റ് ജന.കൺവിനർ ശശികർത്താ, സുബു തോമസ് എന്നിവർ യൂണിറ്റിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് രാജുവർഗ്ഗീസ് യോഗത്തിന് നന്ദി പ്രകാശനം നടത്തി. സ്നേഹ ഭോജന ത്തോട് കൂടി യോഗം 9:00മണിക്ക് പര്യവസാനിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.