ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധിസ്മൃതി കുവൈറ്റ് ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) മായി സഹകരിച്ചുകൊണ്ട് പ്രാഥമികമായി പാലിക്കേണ്ട ആരോഗ്യസംരക്ഷണത്തെക്കുറിച്ച് സംവാദം സംഘടിപ്പിക്കുന്നു.
മാർച്ച് മാസം ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചാണ് പരിപാടി സങ്കടിപ്പിക്കുന്നത്.
നിത്യജീവിതത്തിൽ നമുക്ക് അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണം അതോടൊപ്പം നെച്ചുവേദന, ഹൃദയാഘാതം മൂലമാണോ എന്ന് എങ്ങനെ തിരിച്ചറിയാം,
ഹൃദയാഘാതം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങൾ എങ്ങനെ നിയന്ത്രിക്കാം,
ഒരാൾ അബോധാവസ്ഥയിലയാൽ ഒരു സാധാരണക്കാരന് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ച് വിശദമായ ക്ലാസ് സങ്കടിപ്പിക്കുന്നു.
ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെകുറിച്ചും,മെഡിക്കൽ അത്യാഹിതങ്ങൾ നേരത്തെ കണ്ടെത്തി അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.
അതോടൊപ്പം രക്തസമ്മർദ നിരീക്ഷണം,
രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം,
ഓക്സിജൻ ലെവലിന്റെ നിരീക്ഷണം
എന്നിവയും ഉണ്ടായിരിക്കുന്നതാണ് .
നിത്യജീവിതത്തിൽ നാം ഓരോരുത്തരും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെകുറിച്ചുള്ള ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു