September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫ്‌ലൈറ്റെർസ് എഫ്‌സി നാഷണൽ ഡേ കപ്പു ഫെബ്രുവരി 25 ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഫ്‌ലൈറ്റെർസ് എഫ്‌സി കുവൈറ്റ് ദേശീയദിനത്തോട് അനുബന്ധിച്ചു വർഷംതോറും നടത്താറുള്ള ഫ്‌ലൈറ്റെർസ് നാഷണൽ ഡേ കപ്പു ഈ ഫെബ്രുവരി 25 ഉച്ചയ്ക്ക 2 മണി മുതൽ മംഗോ ഹൈപ്പർ മിശ്രിഫ് സ്റ്റേഡിയത്തിൽ നടക്കും .

സൗത്ത് ഏഷ്യയിലെ 20 മികച്ച പ്രവാസി ഫുട്ബാൾ ക്ലബുകൾ ഇന്ത്യൻ എക്സ്പ്രസ്സ് വിന്നേഴ്സ് ട്രോഫി , ഖാലിദ് അൽ ദ്വൈഹി റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി മത്സരത്തിനിറങ്ങും . വിജയികൾക് കടപ്പ സുയിറ്റ്സ് നൽകുന്ന 200 ഡോളർ ക്യാഷ് പ്രൈസും റണ്ണറപ്പിന് ടീ ടൈം നൽകുന്ന 100 ഡോളർ ക്യാഷ് പ്രൈസും ഉണ്ടാകും.

ടൂർണമെന്റിലെ വിന്നർ ട്രോഫി അനാവരണം
ബിജോയ് പുരുഷോത്തമൻ , ജിനു എബ്രഹാം എന്നിവർ നിർവഹിച്ചു . 20 ടീമുകളുടെ പ്രതിനിധികൾ അവർ  പ്രതിധാനം ചെയുന്ന ടീം ജഴ്സി അണിഞ്ഞു ഫോട്ടോയ്ക്ക് പോസ്
ചെയ്തു .

പത്ര സമ്മേളനത്തിൽ ക്ലബ് ഡയറക്ടർ ശുഐബ് ഷെയ്ഖ് , പ്രസിഡന്റ് സലിം വകീൽ , സെക്രട്ടറി അഫ്സർ തളങ്കര , ടെക്നിക്കൽ ഡയറക്ടർ തോമസ് അവറാച്ചൻ , ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി , മേഡക്സ് മെഡിക്കൽ ഇൻഷുറൻസ് മാനേജർ അജയ് കുമാർ ക്ലബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .

ഫുട്ബാൾ സ്നേഹികളായ ഏവരെയും ഈ വരുന്ന ഫെബ്രുവരി 25 നു മിശ്രിഫിലേക്കു ക്ഷണിക്കുന്നതായി  ടൂർണമെന്റ്  കൺവീനർ മുഹമ്മദ് മല്ലങ്കൈ അറിയിച്ചു .

error: Content is protected !!