ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി ഫെബ്രുവരി 16 നു ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് കൂടുകയുകയും, സമ്മേളനം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. നടപ്പു വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ഷേർളി ശശിരാജൻ, സാമ്പത്തിക റിപ്പോർട്ട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവർ അവതരിപ്പിച്ചു, തുടച്ചർച്ചക്കു ശേഷം സമ്മേളനം റിപ്പോർട്ടുകൾ അംഗീകരിക്കുകയും, റിട്ടേർണിംഗ് ഓഫീസർ കിരൺ പി ആറിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ശ്രീ. പ്രശാന്ത് വാര്യർ, ജനറൽ സെകട്ടറി ഷാജി മഠത്തിൽ, ട്രഷററായി ശ്രീജിത്ത് പാലക്കുറിശി, അഡ്വ: സ്മിത മനോജ് കുമാർ (വൈസ് പ്രസിഡന്റ്), ജിതിൻ പ്രകാശ് (ജോ സെക്രട്ടറി) എന്നീ ഭാരവാഹികൾ ഉൾപ്പെടെ 2024-2026 പ്രവർത്തന വർഷത്തേക്കുള്ള 25 അംഗം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജനറൽ ബോഡിയുടെ ഭാഗമായി പി.പി.എഫിന്റെ പ്രവർത്തനങ്ങൾ കുവൈറ്റിലാകെ വ്യാപിപ്പിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നു.
കുവൈറ്റ് ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്നുള്ള പ്രമേയം ജനറൽ ബോഡി അംഗീകരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി എടുത്ത തീരുമാനം നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിരിക്കുകയാണ്. വിമാനക്കൂലി ഉൾപ്പടെ നൽകി നാട്ടിലെത്തി പരീക്ഷയിൽ പങ്കെടുക്കുന്നത് രക്ഷിതാക്കൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കും. ആയതിനാൽ പരീക്ഷാ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഡ്വ തോമസ് സ്റ്റീഫൻ, പ്രശാന്ത് വാര്യർ, വിനോദ് എ .പി നായർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
വാർഷിക ജനറൽ ബോഡിക്ക് ശേഷം Transcend ’24 എന്ന പൊതു പരിപാടി നടന്നു. വ്യവസായ പ്രമുഖർക്കും പ്രൊഫഷണലുകൾക്കും ഒത്തുചേരുന്നതിനും, സുസ്ഥിരമായ വളർച്ചയ്ക്കായുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി Transcend മാറി. കേരളത്തിലെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് TRANSCEND ’24 ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവർത്തിക്കുക, ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിൽക്കുക, നൈപുണ്യ വികസന സംരംഭങ്ങൾ എന്ന കേരളത്തിൻ്റെ പുതിയ കാഴ്ചപ്പാടിൽ പ്രൊഫഷണലുകൾക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
അൽ മുല്ല ഗ്രൂപ്പിൻ്റെ ട്രേഡിംഗ്, മാനുഫാക്ചറിംഗ് & ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ ഹോർമുസ്ദ ദാവർ വിശിഷ്ടാതിഥിയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ജാഫറലി പരോൾ, “ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നോർക്കയുടെയും കേരള സർക്കാരിൻ്റെയും ക്ഷേമപദ്ധതികളിൽ സജീവമായി പങ്കാളികളാകാൻ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോക കേരള സഭാംഗം ആർ. നാഗനാഥൻ സൂചിപ്പിച്ചു. സിൽവർ സ്പോൺസറായ സ്‌പെറ്റ്‌കോയെ പ്രതിനിധീകരിച്ച് റിജു ആൻ്റണി Transcend ഇ-മാഗസിൻ പ്രകാശനം ചെയ്തു.
പി.പി.എഫ് കുവൈറ്റ് സംഘടിപ്പിച്ച M.I.C.K.E.Y (My Idea Can Keep Our Earth Young) മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ഷാജി മടത്തിൽ PPF കുവൈറ്റ് നടത്തിവരുന്ന വിവിധ വെബ്‌നാറുകളെക്കുറിച്ച് സംസാരിച്ചു. 2023-ൽ സംഘടിപ്പിച്ച വെബ്‌നാറിലൂടെ നൽകിയ സംഭാവനകൾക്ക് ഡോ.നോബിൾ സക്കറിയ, അഡ്വ. രാജേഷ് സാഗർ, മുജീബ് പട്‌ല എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി. ഡോ: അനില ആൽബർട്ട് പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. TRANSCEND ’24 ൻ്റെ കൺവീനറും, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായ പ്രശാന്ത് വാര്യർ ചടങ്ങിന് നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.