ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മൂന്ന് ഇന്ത്യക്കാർ തൻ്റെ സ്വകാര്യ മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായി ആരോപിച്ച് കുവൈറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ അംഗം അബ്ദുല്ല അൽ-സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്തായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ബോട്ട് വീണ്ടെടുക്കാനും മോഷണക്കുറ്റം ആരോപിക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടുമെന്ന് വാർത്താസമ്മേളനത്തിൽ അൽ-സർഹിദ് പറഞ്ഞു. സംശയിക്കപ്പെടുന്നവർക്ക് രണ്ട് വർഷമായി ശമ്പളം നൽകിയിട്ടില്ലെന്നോ അവരോട് അപമര്യാദയായി പെരുമാറിയെന്നും അവരുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചുവെന്നോ ഉള്ള ആരോപണങ്ങൾ അൽ-സർഹിദ് നിഷേധിച്ചു, ഈ ആരോപണങ്ങൾ പൂർണ്ണമായും അസത്യവും വെറും കെട്ടുകഥയും കള്ളവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ