September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) ഹെൽത്ത് ചെക്കപ്പും ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമും സംഘ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇൻഫോക്കിന്റെ സമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 8 ആംതീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ എൻബിടിസി ലേബേഴ്സിന് വേണ്ടി എൻബിടിസി(NBTC) കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് ക്യാമ്പ് സങ്കടിപ്പിച്ചത്.

ഹാല ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പ് 250തിൽ അധികം ആളുകൾ പ്രയോജനപ്പെടുത്തി.നാല് ഡെന്റൽ ഡോക്ടേഴ്സും സാൽമിയ ഹാല ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷിലിസ്റ്റ് ഡോ.അർജുൻ ശങ്കറും, ഇൻഫോക് വളണ്ടിയേഴ്സും, എൻ ബി ടി സി വോളന്റിയേഴ്‌സും  അടക്കം 50 ഓളം പേർ നയിച്ച ക്യാമ്പിൽ ഡെന്റൽ സ്ക്രീനിംഗ് ,ബിപി മോണിറ്ററിംഗ് ,ഷുഗർ മോണിറ്ററിങ്ങ് ,ഓക്സിജൻ മോണിറ്ററിംഗ് അടക്കം നിരവധി ചെക്കപ്പുകൾ ചെയ്യാൻ സാധിച്ചു.

ഇൻഫോക് സബാഹ് ഏരിയ കോർഡിനേറ്റർ വിജേഷ് വേലായുധൻ വിശദമായ ഹെൽത്ത് അവർനസ്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. മാക്സിലോഫേഷ്യൽ സർജൻ ഡോക്ടർ ഗിരീഷ് ഓറൽ കാൻസറിനെ കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു.

ക്യാമ്പ് കൺവീനർ ബിനുമോൾ ജോസഫ് ,ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ് ,എൻബിടിസി ജനറൽ മാനേജർ (എച്ച് ആർ ) മനോജ് എൻ എന്നിവർ സമാപനയോഗത്തിൽ സംസാരിച്ചു.

error: Content is protected !!