ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മൂന്ന് ദശാബ്ദങ്ങളായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ എം ആർ എം ) ആഭിമുഖ്യത്തിൽ ഖൈറാൻ 6 ത് അവന്യൂവിൽ വച്ച് 2024 ഫെബ്രുവരി 7, 8 തീയതികളിൽ ദ്വിദിന പഠന ശിബിരം നടത്തി. സംഘടനയിലെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നടത്തിയ പരിപാടിയിൽ ഏകദേശം 100 ഓളം നേതാക്കൾ പങ്കെടുക്കുകയുണ്ടായി. കെ എം ആർ എം പ്രസിഡൻറ് ബാബുജി ബത്തേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു. ആത്മീയ ഉപദേഷ്ടാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തുകയും, ഷാജി വർഗ്ഗീസ്, ജോർജ്ജ് മാത്യു, അലക്സ് വർഗ്ഗീസ്, ജിജു വർഗ്ഗീസ്, ജോസഫ് കെ ഡാനിയേൽ, ജോസ് കെ ജോൺ, മാത്യു കോശി എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ശ്രീ ബാബുജി ബത്തേരി മോഡറേറ്റർ ആയി പ്രവർത്തിച്ച ഈ പഠന ശിബിരം 8 ആം തീയതി വൈകുന്നേരം നാലുമണിയോടെ പര്യവസാനിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.