January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഐ എം വിജയനും, എം സുരേഷിനും കുവൈറ്റിൽ ഊഷ്മള വരവേൽപ്പ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും, എം സുരേഷിനും കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി.
നാളെ നടക്കുന്ന സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദ്ധേശങ്ങൾ നൽകുവാനുമായി  ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തി. കുവൈത്ത് എയർവേർസ് ടെർമിനലിൽ ഇറങ്ങിയ ഫുട്ബോൾ താരങ്ങളെ സ്പീഡ് സ്പോർട്സ് അക്കാദമി പ്രവർത്തകർ സ്വീകരിച്ചു.

ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീലുള്ള സൂക് സബാ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് കുട്ടികൾക്കുള്ള നിർദേശങ്ങൾ നൽകുക.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!