January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് സംഘടിപ്പിക്കുന്ന 147-മത്  മന്നം ജയന്തി ആഘോഷം പത്മശ്രീ  എം എ യൂസഫലി ഉദ്ഘാടനം ചെയ്യും

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ 147 മത് മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം, ഫെബ്രുവരി  9,2024, വെള്ളിയാഴ്ച Palms Beach Hotel ,Salwa .Nassima Ballroom ൽ വെച്ച് നടത്തപെടും. പത്മശ്രീ യൂസഫലി എം എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ കേരള ചീഫ് സെക്രട്ടറി  ജിജി തോമസൺ IAS മുഖ്യപ്രഭാഷകനാകും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നടത്തിയിട്ടുള്ളവര്‍ക്കായി എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ ഭാരത കേസരി മന്നം പുരസ്‌കാരം  യൂസഫലി എം.എ  ക്ക് പ്രസ്തുത ചടങ്ങിൽ സമർപ്പിക്കും.  

കുവൈറ്റിലെ വ്യവസായിക ജീവകാരുണ്യ മേഖലയിൽ പ്രവൃത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെയും ആദരിക്കുന്ന ചടങ്ങില്‍ പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കുള്ള ‘Mannam  Excellence  Education ‘ അവാർഡ്കളും തദവസരത്തിൽ വിതരണം ചെയ്യും.

നിരദ്ധനര്‍ക്ക് വീടുകള്‍ വച്ച് നല്‍കാനുള്ള എന്‍.എസ്.എസ്.കുവൈറ്റിന്‍റെ മന്നം ഭവനപദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. മൂന്ന് സെന്റ് സ്ഥലം ഉള്ള നിര്‍ധനരായവര്‍ക്ക്  ഈ വര്‍ഷം പത്ത് സ്‌നേഹവീടുകള്‍ വച്ച് നല്‍കാനുള്ള പദ്ധതിയാണ് മന്നം ഭവനപദ്ധതി.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അനീഷ് പി.നായര്‍, ജനറല്‍ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ, ട്രഷറര്‍ ശ്യാം ജി നായർ, വനിതാ സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!