January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈറ്റ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാരഥി  കുവൈറ്റ് അഹമ്മദി പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ  ജ്യോതി രാജ് കൺവീനർ ആയി രണ്ടാമത് പുനഹാ ബാഡ്മിൻറൺ ടൂർണമെന്റ് – സംഘടിപ്പിച്ചു .

ബിഇസി മാർക്കറ്റിങ് വിഭാഗം മാനേജർ  രാംദാസ് പരിപാടി ഉത്ഘാടനം ചെയ്തു. അണ്ടർ 14 കാറ്റഗറി കേരള ചാമ്പ്യൻ മാസ്റ്റർ വരുൺ ശിവ സജിത്തുമായി നടന്ന പ്രദർശന മത്സരത്തോടുകൂടി  2024-ഫെബ്രുവരി 2 തീയതി വെള്ളിയാഴ്ച  iSmash അക്കാദമി ഇൻഡോർ കോർട്ടിൽ രാവിലെ 8.30ന് തുടക്കം കുറിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നും മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ ആയി 250 ൽ പ്പരം താരങ്ങൾ പങ്കെടുത്തു. ടൂർണമെന്റ് ഓപ്പൺ വിഭാഗം ലോവർ ഇന്റർമീഡിയറ്റിൽ റൂഫസ് & അയൂബ് സഖ്യവും, ഹയർ ഇന്റർമീഡിയറ്റിൽ സുനീർ & ഉല്ലാസ് സഖ്യവും, എബോവ് 85 വിഭാഗത്തിൽ സുബിൻ & ബിനോയ്‌ സഖ്യവും ചാംപ്യന്മാരായി.

സാരഥി ഇൻട്രാ വിഭാഗം ടൂർണമെന്റിൽ 50 പോയിന്റ് കരസ്ഥമാക്കി ഫഹാഹീൽ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും, 40 പോയിന്റോടുകൂടി  
ഹസാവി ഈസ്റ്റ്
യൂണിറ്റ് രണ്ടാം സ്ഥാനത്തും, 12.5 പോയിന്റോടുകൂടി  മംഗഫ് ഈസ്റ്റ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സാരഥി ഇൻട്രാ അണ്ടർ17  വിഭാഗത്തിൽ സ്വാമിനാഥൻ അരുൺ & സുഹിത് കരയിൽ സുഹാസ് സഖ്യവും,  ഇൻട്രാ വനിത-വിഭാഗത്തിൽ ശിൽപ കാട്ടുങ്ങൽ & സന്ധ്യ ഷിജിത് സഖ്യവും, ഇൻട്രാ പുരുഷ-വിഭാഗത്തിൽ വരുൺ ശിവ & പ്രശാന്ത് ചിദംബരൻ സഖ്യവും ചാമ്പ്യൻമാരായി. 

       മനു കെ മോഹനന്റെ നേതൃത്വത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സാരഥി പ്രസിഡന്റ്  കെ. ആർ അജി, ട്രഷറർ  ദിനു കമൽ, ജോയിന്റ് സെക്രട്ടറി റിനു ഗോപി, ജോയിന്റ് ട്രഷറർ അരുൺ സത്യൻ, അഹമ്മദി യൂണിറ്റ് കൺവീനർ ഉണ്ണികൃഷ്‌ണൻ , യൂണിറ്റ് സെക്രട്ടറി സജി പെരുമ്പാവൂർ, യൂണിറ്റ് ട്രഷറർ അജിത് കുമാർ, യൂണിറ്റ് വനിതാ വേദി കൺവീർ  കനക അനിൽകുമാർ സെക്രട്ടറി  പ്രജില ബിൻസി, സിൽവർ ജൂബിലി ചെയർമാൻ ശ്രീ സുരേഷ് കെ,
ട്രസ്റ്റ് സെക്രട്ടറി  ജിതിൻ ദാസ്, ജോയിൻറ് സെക്രട്ടറി  മജ്ഞു സുരേഷ്, മുൻ അഡ്വസ്സറി ബോർഡ് അംഗം . സി.എസ് ബാബു,  ജിതേഷ് എം പി , മുതലായവർ വിജയിച്ച ടീം അംഗങ്ങൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഹെൽത്ത് ക്ലബ് കോർഡിനേറ്റർ  ഷൈനി അരുൺ, വിന്നി ഉണ്ണികൃഷ്ണൻ, ശില്പ, മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് അംഗങ്ങൾ സജീവമായി കളിക്കാർക്ക് സഹായകമായി ടൂർണമെന്റ് ഉടനീളം ഉണ്ടായിരുന്നു.

പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനു പിന്നിൽ പ്രവർത്തിച്ച സാരഥി കുവൈറ്റ് അഹമ്മദി യൂണിറ്റിന്റെ ഭാരവാഹികൾ , പ്രോഗ്രാം കൺവീനർ ജ്യോതി രാജ്, യൂണിറ്റ് വനിതാ വേദി ഭാരവാഹികൾ, കേന്ദ്ര എക്സിക്യൂട്ടീവ്, കേന്ദ്ര വനിതാ വേദി എല്ലാവർക്കും ടൂർണമെന്റിന്റെ അവസാനം ട്രെഷറർ നന്ദി അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!