ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മൂന്ന് ദശാബ്ദങ്ങളായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ 30 – മത് ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു . ഫെബ്രുവരി 1 ന് വ്യാഴാഴ്ച, വൈകിട്ട് 7 മണിക്ക് , സിറ്റി കോ-കത്തീഡ്രൽ ദൈവാലയ വിർജിൻ മേരി ഹാളിൽ വിശുദ്ധ കുർബാനക്കു ശേഷം നടന്ന ചടങ്ങിൽ , 2024 വർഷത്തെ, തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷകസംഘടന ഭാരവാഹികൾ, ഉപദേശക സമിതി, മുഖ്യ വരണാധികാരി, എന്നിവർക്ക്
കെ.എം.ആർ.എം. ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പാ സത്യ വാചകം ചൊല്ലിക്കൊടുത്തു
ബാബുജി ബെത്തേരി പ്രസിഡന്റായും, ബിനു കെ. ജോൺ ജനറൽ സെക്രട്ടറിയായും, റാണാ വർഗീസ് ട്രഷററായും ചുമതല ഏറ്റെടുത്തു.
ജോസഫ് കെ. ഡാനിയേൽ (സീനിയർ വൈസ് പ്രസിഡന്റ്), തോമസ് ജോൺ, ജുബിൻ പി. മാത്യു (വൈസ് പ്രസിഡന്റുമാർ), മാത്യു കോശി (വർക്കിങ് സെക്രട്ടറി), ജോബൻ ജോയ് (ഓഫീസ് സെക്രട്ടറി), ജിജോ ജോൺ, ജിജു വർഗീസ് (ജോയിന്റ് ട്രഷറാർ), ബിന്ദു മനോജ് (ഫ്രണ്ട്‌സ് ഓഫ് മേരി പ്രസിഡന്റ്), ജിൽറ്റോ ജയിംസ് (എം .സി .വൈ .എം . പ്രസിഡന്റ്), ലിജു പാറയ്ക്കൽ (എസ്.എം. സി.എഫ്. എഫ് ഹെഡ് മാസ്റ്റർ ), ജോജി വെള്ളാപ്പള്ളി (അബ്ബാസിയ ഏരിയ പ്രസിഡന്റ്), ഷാരോൺ തരകൻ (അഹ്മദി ഏരിയ പ്രസിഡന്റ്), ജോസ് വർഗീസ് (സിറ്റി ഏരിയ പ്രസിഡന്റ്), ഷിനു എം. ജോസഫ് (സാൽമിയ ഏരിയ പ്രസിഡന്റ്), ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ), ഷാജി മേലേകാലായിൽ (ചീഫ് ഓഡിറ്റർ), ജോർജ്ജ് മാത്യു (ചീഫ് ഇലക്ഷൻ കമ്മീഷൻ), എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.
പ്രസ്തുത ചടങ്ങിൽ ഭരണ സമിതി അഗംങ്ങളോടൊപ്പം, സെൻട്രൽ വർക്കിംഗ് കമ്മിറ്റി അഗംങ്ങളും , പോഷക സംഘടനാ ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രൗഡഗഭീരമായ പ്രസ്തുത ചടങ്ങുകൾക്ക് കെ. എം. ആർ. ന്റെ, 4 ഏരിയാകളിൽ നിന്നുമുള്ള 500ൽ അധികം അഗംങ്ങൾ പങ്കാളികളായി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.