ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ സെക്കുലറിസം തകർത്ത് ഇന്ത്യയെ ഒരു മത രാജ്യമാക്കി തീർക്കാനുള്ള നീക്കങ്ങൾക്ക് ഭരണകൂടം തന്നെ നേതൃത്വം നൽകുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു. ഇതിന്റെ ഭാഗമായിട്ടാണ് ഭരണഘടന ചുമതല വഹിക്കുന്ന പ്രധാന മന്ത്രി ഒരു പ്രത്യേകമതത്തിന്റെ മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന കല കുവൈറ്റ് 45ാം വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിൻ സെക്രട്ടറി ബിജോയ്, സ്വാഗതസംഘം ചെയർമാൻ സി.കെ നൗഷാദ്, മുൻ ഭാരവാഹികളായ രജീഷ് സി,അജ്നാസ് മുഹമ്മദ്, ശൈമേഷ് കെ. കെ, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.