ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഉപാധികളോടെ കുടുംബ- സന്ദർശന വിസകൾ ഉടൻ നൽകുവാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി സർക്കാരുമായി ചർച്ച നടത്തിയതിന് ശേഷം പുതിയ വിദേശ താമസ നിയമത്തിന് ദേശീയ അസംബ്ലിയുടെ അംഗീകാരം പൂർത്തിയാകുന്നതുവരെ സന്ദർശന, കുടുംബ, പ്രവേശന വിസകൾ പ്രത്യേക വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച റിപ്പോർട്ട് കൂട്ടിച്ചേർത്തു .
ഏപ്രിലിനുശേഷം പ്രതീക്ഷിക്കുന്ന സന്ദർശനങ്ങൾക്കും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം തുറക്കാനുള്ള സർക്കാരിന്റെ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം യോജിച്ചു. മുൻ നടപടികളിൽ ഭേദഗതി വരുത്തിയ ശേഷം ഫാമിലി റീയൂണിയൻ വിസകൾക്കായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിക്കും.
ഫാമിലി റീയൂണിയൻ വിസകൾ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ജീവിതപങ്കാളികൾക്കും രക്ഷിതാക്കൾക്കും മാത്രമായി പരിമിതപ്പെടുത്തും, ഓരോരുത്തർക്കും വ്യത്യസ്ത ആയിരിക്കും. കൂടാതെ സഹോദരങ്ങളെ ഒഴിവാക്കുകയും ചെയ്യും. അത്തരം വിസകൾ ലഭിക്കാൻ അനുവദിക്കുന്നവർക്ക് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കണക്കാക്കാതെ, കുറഞ്ഞത് 600 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ ഉണ്ട്.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു