ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷിക പൊതുയോഗം അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രസിഡന്റ് ആന്റോ പാണേങ്ങാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി ജോയിന്റ് സെക്രട്ടറി വിജി ജിജോ സ്വാഗതമാശംസിച്ചു
ജനറൽ സെക്രട്ടറി ഹരി കുളങ്ങര വാർഷിക റിപ്പോർട്ടും ട്രഷറർ ജാക്സൺ ജോസ് സാമ്പത്തിക റിപ്പോർട്ടും വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ വനിതാ വേദി റിപ്പോർട്ടും കളിക്കളം ജനറൽ കൺവീനർ മനസാ പോൾസൺ കളിക്കളം റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രജിഷ് ചിന്നൻ , വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, മീഡിയ കൺവീനർ വിനീത് വിൽസൺ, സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ആർട്സ് ജോയിൻറ് കൺവീനർ ജിതേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് 2024 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബിജു കടവി പ്രസിഡണ്ടായും മുകേഷ് ഗോപാലൻ ജനറൽ സെക്രട്ടറിയായും, തൃതീഷ് കുമാർ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി ജഗദാംബരൻ, ജോയിന്റ് സെക്രട്ടറിമാരായി ജിൽ ചിന്നൻ, സിജു എം ൽ, ബിജു സി ഡി എന്നിവരെയും ജോയിന്റ് ട്രഷററായി സതീഷ് പൂയത്തിനെയും തിരഞ്ഞെടുത്തു. വനിതാവേദി ഭാരവാഹികളായി വനിതാവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, സെക്രട്ടറി ഷാന ഷിജു, ജോയിന്റ് സെക്രട്ടറി സക്കീന അഷ്‌റഫിനെയും യോഗം തെരഞ്ഞെടുത്തു. യോഗത്തിന് ജാക്സൺ ജോസ് നന്ദി പറഞ്ഞു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.