ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന വജ്ര ജൂബിലിയുടെ സമാപന സമ്മേളനം 2024 ജനുവരി 25 നു 6.30 നു അബ്ബാസിയ ആസ്‌പെയർ സ്കൂളിലെ പ്രധാന ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പി സ്കോപ്പ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രമുഖ പാർലിമെന്റ് അംഗം എൻ കെ. പ്രേമ ചന്ദ്രൻ മുഖ്യ അഥിതി ആയിരിക്കും. ഇടവക വികാരി റവ. എ. റ്റി. സഖറിയ അധ്യക്ഷത വഹിക്കും. റവ. അമ്മാനുവൽ ഗരീബ്, (എൻ ഇ സി കെ , ചെയർമാൻ ), റവ. സി. സി. കുരുവിള, റവ. ബിനോയ് ജോസഫ് ( കെ ഇ സി എഫ് ), റോയ്. കെ. യോഹന്നാൻ(എൻ ഇ സി കെ സെക്രട്ടറി), ഭദ്രാസന കൗൺസിൽ അംഗം വർഗീസ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും കൂടാതെ, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും എന്ന് ജൂബിലി കമ്മിറ്റി കൺവീനർ ജോജോ ജോൺ, ഇടവക സെക്രട്ടറി ബിജോയ് ജേക്കബ് മാത്യു, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ജിബി വർഗീസ് തരകൻ എന്നിവർ അറിയിച്ചു. സ്തോത്രാമൃതം എന്ന ഈ പ്രോഗ്രാമിന്റെ നടത്തിപ്പിനായി 250 പേരടങ്ങിയ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു