ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :പ്രവാസി വെൽഫെയർ കുവൈറ്റ് ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ ജനസേവന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു . 19-01-2023 വെള്ളിയാഴ്ച
ഉച്ചയ്ക്ക് 1 മണിക്ക് അബുഹലീഫ വെൽഫെയർ ഹാളിൽ വെച്ചാണ് വർക് ഷോപ്പ് നടക്കുന്നത്.
പ്രവാസി വെൽഫെയർ കുവൈറ്റ് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദിന്റെ അധ്യക്ഷതയിൽ,
ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ വർക് ഷോപ്പിന്റെ ഉൽഘാടനം നിർവഹിക്കും.ടീം വെൽഫെയറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും , കൂടുതൽ പ്രവർത്തകരെ ജനകീയ വിഷയങ്ങളുടെ ഇടപെടലുകൾക്ക് പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് വർക് ഷോപ്പ് സംഘടിപ്പിക്കുന്നത്.
തൊഴിൽ അറിയേണ്ടത്,ജീവൻ പൊലിഞ്ഞാൽ,
ഗാർഹിക തൊഴിലാളി,ടീം വെൽഫെയർ കർമ രംഗത്ത്, എന്നീ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് യഥാക്രമം ടീം വെൽഫെയർ ക്യാപ്റ്റൻ അബ്ദു റഹ്മാൻ കെ, ഖലീലു റഹ്മാൻ, അഷ്‌റഫ്. യു, തെൻഷാ മുനീർ, വാഹിദ് മാസ്റ്റർ
ജോയ് ഫ്രാൻസിസ്,നാസർ മടപ്പള്ളി, റഷീദ് ഖാൻ,
റഫീഖ് ബാബു, നൗഫൽ,ഷമീർ എന്നിവർ നേതൃത്വം നൽകും.വഹീദ ഫൈസൽ, ആയിഷ പി ടി പി,അൻവർ ഷാജി,
എന്നിവർ യോഗ നിയന്ത്രണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.