ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. പല രാജ്യങ്ങളിലും ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷി മാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്.
ഇതുസംബന്ധമായ നിർദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.