ന്യൂസ് ബ്യൂറോ, കുവൈറ്റ്
കണ്ണൂരിൽ നിന്നും ചൊവ്വയിലേക്കു ‘പറന്ന’ മലയാളത്തിൻ്റെ അഭിമാനം.
കണ്ണൂർ / കുവൈറ്റ് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ഫോക്ക് കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി വിവിധ മേഖലകളിൽ സുത്യർഹസേവനം / സമഗ്ര സംഭാവന ചെയ്ത കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ്, ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള സമഗ്ര സംഭവനകൾക്കു പി കുഞ്ഞികൃഷ്ണൻ അർഹനായി.
കഴിവിനോപ്പം അടങ്ങാത്ത പരിശ്രമവും ഉണ്ടെങ്കിൽ ഏതു വലിയ സ്വപ്‌നവും കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കണ്ണൂരിലെ പയ്യന്നൂർ സ്വദേശിയായ പി കുഞ്ഞികൃഷ്ണന്റെ ജീവിതം.
ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ മാർസ് ഓർബിറ്റർ ദൗത്യമായ മംഗൽയാൻ ഉൾപ്പടെയുള്ള ബഹിരകാശാവിക്ഷേപണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങളിൽ ഒന്നാണ് പി കുഞ്ഞികൃഷ്ണൻ
1961ൽ അന്നൂരിൽ പരിയാച്ചേരി നാരായണിയമ്മയുടെയും പറമ്പത്ത് ചിണ്ട പൊതുവാളിന്റെയും മകനായാണ് പി. കുഞ്ഞികൃഷ്ണന്റെ ജനനം ആറു സഹോദരിമാരുടെ ഏക സഹോദരനായ കുഞ്ഞികൃഷ്ണൻ പഠനത്തിൽ മിടുക്കനായിരുന്നു. അന്നൂർ യുപി സ്‌കൂളിൽ നിന്നും പയ്യന്നൂർ ഗവ ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഗണിതശാസ്ത്രബിരുദം നേടി തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് ബിരുദം നേടിയ ശേഷം 1986 ൽ വിഎസ്എസ്‌സിയിൽ ജോലിയിൽ പ്രവേശിച്ചു.
വിഎസ്എസ്‌സി ക്വാളിറ്റി ഡിവിഷന് ഫോർ ടെസ്റ്റ് ആൻഡ് ഇവാല്യുവേഷന് തലവന്. സി 15 മുതല് സി 27 വരെയുള്ള ദൗത്യങ്ങളില് പിഎസ്എല്‌വി പ്രൊജക്ട് ഡയറക്ടര്, സതീഷ് ധവാന് സ്പേസ് സെന്റർ ഡയറക്ടർ എന്നിങ്ങനെ പടിപടിയായി ഉയർന്ന വ്യക്തിയാണ് പി. കുഞ്ഞികൃഷ്ണന് .
കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന 13 പി എസ് എൽ വി ദൗത്യങ്ങളും വിജയമായിരുന്നു. ഇതില് ഭൂരിഭാഗം ദൗത്യങ്ങളിലും ഒന്നിലേറെ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2013 നവംബർ അഞ്ചിന് നടന്ന പിഎസ്എല് വി സി 25 ദൗത്യം ഇന്ത്യയുടെ ചൊവ്വൗദൗത്യമായ മംഗൾയാനേയും വഹിച്ചാണ് കുതിച്ചുയർന്നത്.
ഈ വർഷം ശാസ്ത്രം സാങ്കേതിക മേഖലയിൽ ഏർപ്പെടുത്തിയ അവാർഡിനായി ലഭിച്ച നോമിനേഷനുകളിൽ നിന്നും മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്. ഫോക് ലോർ അക്കാദമി സെക്രട്ടറി ശ്രീ എ വി അജയകുമാർ, പ്രശസ്ത നർത്തകിയും മലയാളം അധ്യാപികയുമായ ശ്രീമതി. സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.കെ ആർ വെങ്ങര രൂപകൽപ്പന ചെയ്യ ശിൽപ്പവും പ്രശസ്തി പത്രവും 25000 രൂപയുമടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ് ലിജീഷ് പി, വിനോദ് കുമാർ, ബിജു ആന്റണി, അനിൽ കേളോത്ത്, സോമൻ പി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് കുവൈത്തിൽ നിന്നും അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
ജനുവരി മാസം കുവൈറ്റിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗോൾഡൻ ഫോക്ക് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ദിനേശ് ഐ.വി. ജൂറി അംഗങ്ങളായ അജയകുമാർ ദിനകരൻ കൊമ്പിലാത്ത്, ജോയിൻ്റ് ട്രഷറർ മുരളീധരൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രമോഹൻ കണ്ണൂർ രാഘവൻ ടി കെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.