ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ബാലവേദി ജനറൽ ബോഡിയും സെമിനാറും സംഘടിപ്പിച്ചു.24.11.2023 വെള്ളിയാഴ്ച ഫോക്ക് ഹാൾ മംഗഫിൽ വച്ച് ചേർന്ന ജനറൽ ബോഡിയിൽ ബാലവേദി കൺവീനർ ജീവ സുരേഷ് അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡണ്ട് സേവിയർ ആന്റണി ഉത്ഘാടനം ചെയ്ത ജനറൽ ബോഡിയിൽ അനിക മനോജ് അനുശോചന പ്രമേയവും, ബാലവേദി സെക്രട്ടറി സാവിയോ സന്തോഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി 2023 പ്രവർത്തന വർഷത്തെ കമ്മിറ്റി പിരിച്ചു വിട്ടു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫോക്ക് ട്രെഷറർ സബു.ടി.വി., വനിതാവേദി ചെയർപേഴ്സൺ സജിജാ മഹേഷ്, വൈസ് പ്രസിഡന്റ്മാരായ ബാലകൃഷ്ണൻ ഇ.വി., സൂരജ് കെ.വി., സുനിൽകുമാർ, ബാലവേദി വനിതാവേദി കോർഡിനേറ്റർ അഖിലശ്രീ ഷാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്റ്റഡി ഹാബിറ്റ് ആൻഡ് സ്ട്രെസ് റിഡക്ഷൻ എന്ന വിഷയത്തെ ആസ്പദമാക്കി ഫോക്ക് അംഗം കൂടിയായ ശ്രീമതി ശ്രീജ വിനോദ് നയിച്ച സെമിനാറും ജനറൽ ബോഡിയോട് അനുബന്ധിച്ചു നടത്തി.
2024 വർഷത്തേക്കുള്ള കമ്മിറ്റയിലേക്ക് ജീവ സുരേഷ് കൺവീനർ, അവന്തിക മഹേഷ് സെക്രട്ടറി, സത്യക് വിജയ് ജോയിന്റ് കൺവീനർ, ശിഖ ഉണ്ണികൃഷ്ണൻ ജോയിന്റ് സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുത്തു.
ബാലവേദി കോർഡിനേറ്റർ വിനോദ് കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് കൺവീനർ അൻവിത അനിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് കൺവീനർ ജീവ സുരേഷ് നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.