ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൻറെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 1 ബുധനാഴ്ച നടത്തിയ ക്യാമ്പ് പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണന്ന് സംഘാടകർ അറിയിച്ചു. കുവൈറ്റിലെ സെൻട്രൽ വേൾഡ് ബാങ്ക് ഡോ. ഇമാൻ മോനിറിന്റെ നേതൃത്വത്തിൽ 13 നഴ്‌സുമാർ അടങ്ങുന്ന മെഡിക്കൽ സ്റ്റാഫാണ് പരിപാടിയിൽ പങ്കെടുത്തത്. ജീവനക്കാരും വിദ്യാർത്ഥികളും വളരെ ആദരവോടെയും അഭിമാനത്തോടെയുമാണ് ടീമിനെ സ്വീകരിച്ചത്.
ഐസിഎസ്കെയുടെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ വി ബിനുമോൻ സമ്മേളനത്തിന് ഹാർദ്ദവമായ സ്വാഗതം നൽകി. ഓരോ രക്തദാനവും രാജ്യത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തിന് എങ്ങനെ ഗണ്യമായ സംഭാവന നൽകുന്നുവെന്ന് ഡോക്ടർ എമാൻ മോനിർ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.
ഐസിഎസ്‌കെ സീനിയർ വൈസ് പ്രിൻസിപ്പൽ സൂസൻ രാജേഷ് നന്ദി പ്രകാശനം നടത്തി.
മാതാപിതാക്കളും ജീവനക്കാരും ഉൾപ്പടെ 165 അംഗങ്ങൾ ദാതാക്കളായി രജിസ്റ്റർ ചെയ്യുകയും മഹത്തായ ലക്ഷ്യത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മലീഹ തൻവർ ആലം സ്വമേധയാ രക്തം ദാനം ചെയ്ത് സഹപാഠികൾക്ക് മാതൃകയായി.
ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രക്തദാനത്തിന്റെ നേട്ടങ്ങൾ, അതിൽ ഉൾപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങൾ, ആവശ്യമായ മെഡിക്കൽ അവസ്ഥകൾ എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന രക്തദാനത്തിന്റെ നടപടിക്രമങ്ങൾ കാണാനുള്ള അവസരം നൽകി.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു