January 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വാട്‌സ്ആപ്പ് പരീക്ഷ ചോർച്ച: രണ്ടു പേർക്ക് 10 വർഷം തടവ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഹൈസ്‌കൂൾ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് ഒരു സ്വദേശി പൗരനും പ്രവാസിക്കും ക്രിമിനൽ കോടതി കഠിന ശിക്ഷ വിധിച്ചു. രണ്ട് വ്യക്തികൾക്കും  10 വർഷം തടവും 482,000 ദിനാർ കനത്ത പിഴയുമാണ് വിധിക്കപ്പെട്ടതെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

പ്രതികൾ പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുൾപ്പെടെ സോഷ്യൽ മീഡിയ ചാനലുകളിൽ പരീക്ഷാ ചോദ്യങ്ങൾ പ്രചരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് കേസ് വ്യാപക ശ്രദ്ധയാകർഷിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!