ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് ട്രാഫിക് നിയന്ത്രണ നിയമത്തിലെ സമഗ്രമായ ഭേദഗതിയുടെ ഭാഗമായി ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശനമായ ശിക്ഷയും കനത്ത പിഴയും ഏർപ്പെടുത്താൻ ഒരുങ്ങുന്നു. സുരക്ഷിതവും കൂടുതൽ ചിട്ടയുള്ളതുമായ റോഡ് ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർദിഷ്ട ഭേദഗതികൾ ഇതിനകം പരിഗണനയിലുണ്ടെന്ന് അൽ-ഖബാസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ പിടിക്കപ്പെടുന്ന ഡ്രൈവർമാർക്ക് മൂന്ന് മാസത്തെ തടവും 300 ദിനാർ പിഴയും ഏർപ്പെടുത്തുന്നതാണ് സുപ്രധാന മാറ്റങ്ങളിൽ ഒന്ന്. അതുപോലെ, രാജ്യത്തെ നിരത്തുകളിൽ കാലഹരണപ്പെട്ടതോ പഴകിയതോ ആയ വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികൾക്കും ഇതേ പിഴകൾ നേരിടേണ്ടിവരും. മാത്രമല്ല, നിയമപരമായ വേഗത പരിധി കവിയുന്നവർക്ക് മൂന്ന് മാസം തടവും പരമാവധി 500 ദിനാർ പിഴയും ലഭിക്കും.
വാഹനത്തിന്റെ ബോഡിയിൽ അനധികൃത എഴുത്തുകളോ സ്റ്റിക്കറുകളോ ചിത്രങ്ങളോ പതിപ്പിച്ചാൽ 100 മുതൽ 200 ദിനാർ വരെ പിഴ ഈടാക്കും. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലുള്ള പ്രതികരണങ്ങൾ ഉറപ്പാക്കാനുള്ള നീക്കത്തിൽ, അഗ്നിശമനസേന, ആംബുലൻസുകൾ, സിവിൽ ഡിഫൻസ്, പോലീസ്, ഔദ്യോഗിക വാഹനവ്യൂഹം തുടങ്ങിയ അവശ്യ വാഹനങ്ങൾക്ക് തടസ്സം വരുത്തിയാൽ 250 മുതൽ 500 ദിനാർ വരെ പിഴ ഉണ്ടാകും .
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും