ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി അഭ്യന്തര മന്ത്രാലയം.
മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളെ കുറിച്ചും ട്രാഫിക് പിഴകൾ അടക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതിനെ കുറിച്ചും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാവരോടും ശ്രദ്ധിക്കണമെന്നും വ്യാജ സന്ദേശങ്ങളോ അജ്ഞാത ഉത്ഭവമുള്ള വെബ്സൈറ്റുകളോ കൈകാര്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
വ്യക്തികൾക്കെതിരായ ട്രാഫിക് നിയമലംഘനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹേൽ ആപ്പിൽ’ അലേർട്ടുകൾ വഴി അയയ്‌ക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിപ്പ് നൽകി .
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി