ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ മദ്യ വേട്ട. വഫ്രയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ ശേഖരം. അൽ-വഫ്ര റസിഡൻഷ്യൽ ഏരിയയിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയെന്നാരോപിച്ച് ഒരു ഏഷ്യൻ പൗരനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.
പ്രാദേശികമായി നിർമ്മിച്ച 90 ബാരൽ മദ്യം വാറ്റിയെടുക്കുന്ന ഉപകരണങ്ങളും വിൽപ്പനയ്ക്ക് തയ്യാറായ 266 കുപ്പി മദ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ അതോറിറ്റിക്ക് റഫർ ചെയ്തു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു