October 7, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നിയമലംഘനങ്ങൾ : 563 പ്രവാസികൾ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കസ്റ്റഡിയിൽ എടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ പ്രദേശങ്ങളിൽ സുരക്ഷാ നടപടികളും പ്രചാരണങ്ങളും നടത്തി, വിവിധ രാജ്യക്കാരായ 563 പ്രവാസികളെ അറസ്റ്റ് ചെയ്തു.

അൽ-അഹമ്മദി, ഫർവാനിയ, ഹവല്ലി, അൽ-ജഹ്‌റ ഗവർണറേറ്റുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. പിടികൂടിയ നിയമലംഘകർക്കെതിരെ നിയമാനുസൃതമായി ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന്  ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

error: Content is protected !!