ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ : ജോൺ ജേക്കബ് ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.
മത്സരത്തിൽ പിങ്കി സാറമ്മ മാത്യു,അനി ബിനു എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, ബിനു തോമസ്,ജിൻസി നിബു, ബിൻസി മാമ്മൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും അജോയ് ജേക്കബ്, സാജു സ്റ്റീഫൻ, ജെൻസി റിഞ്ചു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബിബ്ലിയ 2023 കൺവീനറായ മിനു വർഗീസ് ,സബ് ഡീക്കൻ സന്തോഷ് മാത്യു
യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് അനിൽ എബ്രഹാം, സെക്രട്ടറി ബിജോ ഡാനിയൽ കെ, ട്രഷറർ ഫെലിക്സ് മാമച്ചൻ, യുവജനപ്രസ്ഥാന കമ്മറ്റി അംഗം ജോബി വർഗീസ്, പ്രവീൺ പൗലോസ്, യുവജന പ്രസ്ഥാന അംഗം അനൂപ് ഡാനിയേൽ എന്നിവർ മത്സരത്തിന്റെ ഏകോപന നിർവഹിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.