ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ-കുവൈറ്റ് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസ്’ സംഘടിപ്പിക്കുന്നു . ഒക്ടോബർ 23-ന് നടക്കുന്ന കോൺഫറന്‍സില്‍ ഐ.ടി.ഇ.എസ് മേഖലയിലെ 20ഓളം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കുവൈറ്റ് ചേംബർ ഓഫ് കോമേഴ്സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി), നാസ്കോം എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക, ഐ.ബി.പി.സി ചെയർമാൻ, കെ.സി.സി.ഐ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഐടി മേഖലയെക്കുറിച്ചുള്ള സെഷനില്‍ ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ പങ്കെടുക്കും. പരിപാടിയോട് അനുബന്ധിച്ച് ബിസിനസ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. കുവൈറ്റിലെ കമ്പനികള്‍ക്ക് ഇന്ത്യൻ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാവുമെന്നും എംബസി അറിയിച്ചു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി