ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇതുവരെ കാർഡ് നൽകാത്തവരിൽ നിന്ന് പാസി 5 ദിനാർ കാർഡ് പുതുക്കൽ ഫീസ് ഈടാക്കില്ലന്ന് അടുത്ത പുതുക്കൽ സമയത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി)യിലെ സിവിൽ രജിസ്ട്രേഷൻ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ-കന്ദരി സ്ഥിരീകരിച്ചു,.
കഴിഞ്ഞ മെയ് 23-ന് മുമ്പ് കാർഡ് പുതുക്കൽ സമർപ്പിച്ച എല്ലാവർക്കും കാർഡുകൾ നൽകുന്നത് പാസി നിർത്തി. പഴയ അപേക്ഷകൾ പ്രോസസ്സ് ചെയ്യാത്തതിനാൽ, നേരത്തെ 5 ദിനാർ ഫീസ് അടച്ചവർ അവരുടെ അടുത്ത പുതുക്കൽ അഭ്യർത്ഥനയിൽ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലന്ന്, ജാബർ അൽ-കന്ദരി പറഞ്ഞു.
എല്ലാ താമസക്കാരോടും കാർഡുകൾ തയ്യാറായിക്കഴിഞ്ഞാൽ അത് ശേഖരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു